Map Graph

കരകുളം ഗ്രാമപഞ്ചായത്ത്

തിരുവനന്തപുരം ജില്ലയിലെ ഗ്രാമ പഞ്ചായത്ത്

തിരുവനന്തപുരം ജില്ലയിലെ ഒരു ഗ്രാമപഞ്ചായത്ത് ആണ് കരകുളം. നെടുമങ്ങാട് ബ്ലോക്കിൽ ആണ്‌ ഈ പഞ്ചായത്ത് ഉൾപ്പെടുന്നത്. തിരുവനന്തപുരം ജില്ലയിൽ നെടുമങ്ങാട് താലൂക്കിലാണ് കരകുളം ഗ്രാമപ്പഞ്ചായത്ത് സ്ഥിതി ചെയ്യുന്നത്. 1956-ൽ സംസ്ഥാനരൂപീകരണത്തിന് ശേഷം 1996 വരെയുള്ള 40 വർഷക്കാലയളവിൽ ഇവിടെ തദ്ദേശസ്വയംഭരണസ്ഥാപനങ്ങളിലേക്ക് തെരെഞ്ഞടുപ്പ് നടന്നത് വെറും നാലു തവണ മാത്രമാണ്. അതുകൊണ്ടുതന്നെ കേവലം 5 വർഷക്കാലാവധിക്കു വേണ്ടി തെരെഞ്ഞടുക്കപ്പെട്ട ഭരണസമിതിയംഗങ്ങൾ 8 മുതൽ 16 വർഷം വരെ അധികാരത്തിൽ തുടരേണ്ടിവന്നു. കുഞ്ഞൻപിള്ളയുടെ നേതൃത്വത്തിലുള്ള ആദ്യപഞ്ചായത്തുസമിതി 10 വർഷക്കാലം ഭരണത്തിൽ തുടരുകയുണ്ടായി. 1963-ൽ രണ്ടാമത്തെ തെരഞ്ഞെടുപ്പായപ്പോഴേക്കും വാർഡുകളുടെ എണ്ണം ഏഴിൽ നിന്നും പത്തിലേക്കുയർന്നു. എന്നാൽ ഭരണസമിതിയിലെ അംഗങ്ങളുടെ എണ്ണം പതിനൊന്നായിരുന്നു. പഞ്ചായത്തിലെ ആദ്യവനിതാപ്രതിനിധിയായി ചെല്ലമ്മ പ്രസാദ് നോമിനേറ്റ് ചെയ്യപ്പെട്ടു. മുല്ലശ്ശേരി ഗോപാലകൃഷ്ണൻ നായർ പ്രസിഡന്റായുള്ള ഈ ഭരണസമിതി പതിനാറ് വർഷത്തോളം അധികാരത്തിലിരുന്നു. 1953-ൽ കരകുളം പഞ്ചായത്ത് രൂപീകൃതമായ സമയത്ത്, കരകുളം, ഏണിക്കര, ചെക്കക്കോണം, പുരവൂർക്കോണം, നെടുമൺ, പന്തപ്ലാവ്, കഴുനാട് എന്നിങ്ങനെ ഏഴ് വാർഡുകളാണുണ്ടായിരുന്നത്. നിലവിൽ ഗ്രാമപഞ്ചായത്തിന് 23 വാർഡുകളാണുള്ളത്.

Read article
പ്രമാണം:India-locator-map-blank.svg